കോടോംബേളൂർ ഗ്രാമപഞ്ചായത്ത് NREG 'കർഷകർക്കൊരു കൈത്താങ്ങ്' നിർമ്മാണം പൂർത്തിയാക്കിയ വ്യക്തിഗത ആസ്ഥികളുടെ ഉദ്ഘാടനം നടന്നു
ഇരിയ: മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി കോടോംബേളൂർ ഗ്രാമപഞ്ചായത്ത് കർഷകർക്കൊരു കൈത്താങ്ങ് പദ്ധതിയിൽ പൂർത്തിയായ വ്യക്തിഗത ആസ്ഥികളുടെ ഉദ്ഘാടനം നടന്നു. പൊടവടുക്കത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വിനോദ് എന്ന കർഷകൻ്റെ തൊഴുത്ത് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ മനോജ് അദ്ധ്യക്ഷ വഹിച്ചു. വാർഡ് മെമ്പർ ജയശ്രീ.എൻ.എസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോധരൻ, പരപ്പ ബ്ലോക്ക് സ്റ്റാറ്റിങ്ങ് കമ്മിറ്റി ചേയർപേഴ്സൺ രജനികൃഷ്ണൻ, ബ്ലോക്ക് മെമ്പർ ശ്രീലത, വാർഡ് കൺവീനർ, നാഗേഷ്, രേഷ്മ എന്നിവർ സംബന്ധിച്ചു. എൻ.ആർ.ഇ.ജി അസിസ്റ്റൻ്റ് എഞ്ചിനീയർ പ്രവർത്തി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അസി: സെക്രട്ടറി ശങ്കരൻക്കുട്ടി നന്ദി പറഞ്ഞു.
No comments