ബ്ലഡ് ഡോണേഴ്സ് ഡേ: ജില്ലയിലെ രക്തദാദാക്കളേയും സംഘടനകളേയും ആദരിച്ചു 118 രക്തദാനം പൂർത്തിയാക്കിയ വെള്ളരിക്കുണ്ടിലെ അരീക്കോടൻ ബഷീറിനും ബ്ലഡ്ബാങ്കിൻ്റെ ആദരവ്
കാഞ്ഞങ്ങാട്: 'വേൾഡ് ബ്ലഡ് ഡോണേഴ്സ് ഡേ' ഭാഗമായി കാഞ്ഞങ്ങാട് ജില്ലാശുപത്രി ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ രക്തദാന സംഘടനകളേയും വ്യക്തികളേയും ആദരിച്ചു. ബി.ഡി.കെ, ആർ.ഐ.ബി.കെ, ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, സേവാഭാരതി, രുധിരസേന തുടങ്ങിയ സംഘടനകളേയും, ഏറ്റവും കൂടുതൽ തവണ രക്തദാനം ചെയ്ത അബ്ദുൾ ബഷീർ വെള്ളരിക്കുണ്ട്, സന്തോഷ്കുമാർ ചെറുവത്തൂർ, രതീഷ്കുമാർ ചട്ടഞ്ചാൽ എന്നീ വ്യക്തികളേയുമാണ് ബ്ലഡ്ബാങ്ക് ഉപഹാരം നൽകി ആദരിച്ചത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.സരിത രാജേഷ്ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാശുപത്രി സൂപ്രണ്ട് ഡോ.പ്രകാശൻ കെ.വി അധ്യക്ഷനായി. ഡോ. ചന്ദ്രമോഹൻ, സുധാകരൻ, നഴ്സിംഗ് സുപ്രണ്ട് വൽസമ്മ എന്നിവർ സംസാരിച്ചു. ഡോ. നിമ്മി സ്വാഗതവും മിഥുന നന്ദിയും പറഞ്ഞു.
No comments