കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു യുവാക്കൾ കാറിടിച്ച് മരിച്ചു
കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ വാരം ചതുരക്കിണറിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ചതുരക്കിണർ ബസ്സ്‌റ്റോപ്പിന് സമീപം ഇന്നലെ രാത്രി ഒൻപതുമണിയോടെയാണ് അപകടം. ഇതരസംസ്ഥാന തൊഴിലാളികളായ ബബുലുകശ്യം (26) മോനുകൊശുപ (22) എന്നിവരാണ് മരിച്ചത്. രാത്രി ജോലികഴിഞ്ഞ് കണ്ണൂരിൽ നിന്നും താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അഞ്ചരക്കണ്ടി ഓടയിൽ പിടിയിൽ താമസിച്ച് ജോലി ചെയ്തിരുന്ന ഇവർ രാജസ്ഥാനിലെ ഡോൽപൂർ ജില്ലയിലെ സർമത്ര സ്വദേശികളാണ്. മൃതദേഹം കണ്ണൂർ എകെജി ആശുപത്രിയിൽ.
No comments