വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അംഗണവാടി വർക്കേഴ്സ് യൂണിയൻ(lNTUC) നേതൃത്വത്തിൽ വെള്ളരിക്കുണ്ട് സബ്ബ് ആർ.ടി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
വെള്ളരിക്കുണ്ട് : അംഗണവാടി വർക്കേഴ്സ് യൂണിയൻ ഐ. എൻ. ടി. യു. സി യുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് സബ്ബ് ആർ ടി ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
ധർണ്ണ ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് പി ജി ദേവ് ഉത്ഘാടനം ചെയ്തു.
എല്ലാ അംഗണ വാടി തൊഴിലാളികൾക്കും മിനിമം കൂലി 700രൂപ ആക്കണമെന്നും, പി എഫ് ഗ്രാറ്റിവിറ്റി ഇ.എസ്.ഐ ആനു കൂല്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.
ക്ലാരമ്മ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.ഐ. എൻ. ടി. യു. സി. ജില്ലാ സെക്രട്ടറി സി. ഒ. സജി, കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് എം. പി ജോസഫ്, ലത സതീഷ്, അമ്മിണി ടി. കെ. എൻ. ശ്യാമള എന്നിവർ പ്രസംഗിച്ചു.
No comments