Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ ധർണ്ണ നടത്തി


വെള്ളരിക്കുണ്ട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആശാവർക്കർ അസോസിയേഷൻ ഐ എൻ ടി യു സി ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ ധർണ്ണ നടത്തി.

ധർണ്ണ ഐ എൻ ടി യു സി ജില്ലാ പ്രഡിഡന്റ് പി ജി ദേവ് ഉത്ഘാടനം ചെയ്തു.

ആരോഗ്യ രംഗത്ത്‌ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംസ്ഥാനത്തെ മുഴുവൻ ആശാ വർക്കർമാർക്കും മെച്ചപ്പെട്ട വേതനം ലഭ്യ മാക്കണമെന്നും സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നും പി. ജി. ദേവ് പറഞ്ഞു


ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് സിബിച്ചൻ പുളിങ്കാല, ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രഡിഡന്റ് എം. പി. ജോസഫ്,ആശാവർക്കർ ജില്ലാ സെക്കട്ടറി ലതാസതീഷ്, സി. ഒ സജി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, സരസ്വതി ബാലചന്ദ്രൻ, ഷീന അഗസ്ത്യൻ, കെ. രാധ,ശാരദവിജയൻ, പ്രസന്ന കുമാരി എന്നിവർ പ്രസംഗിച്ചു.

No comments