ബളാൽ അത്തിക്കടവിൽ കാട്ടുപന്നിയുടെ അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജോണിന് സർക്കാരിന്റെ പ്രാഥമിക ധനസഹായമായി 25000 രൂപ കൈമാറി
വെള്ളരിക്കുണ്ട്: ബളാൽ, അത്തികടവിൽ തിങ്കളാഴ്ച ഉണ്ടായ കാട്ടുപന്നി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പുന്നക്കുന്നിലെ കെ.യു ജോണിന് മംഗലാപുരം കെഎംസി ആശുപത്രിയിൽ ആറു മണിക്കൂർ നീണ്ടുനിന്ന മേജർ ഓപ്പറേഷന് വിധേയമാക്കി. ഇപ്പോൾ കൈകൾക്ക് ചലനശേഷി വീണ്ടു കിട്ടിയിട്ടുണ്ട്. കാലുകൾ അനക്കുവാൻ പറ്റുന്ന സ്ഥിതിയില്ല. കാഞ്ഞങ്ങാട് എംഎൽഎ ഇ.ചന്ദ്രശേഖരൻ ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും സർക്കാരിന്റെ പ്രാഥമിക ധനസഹായമായി 25000 രൂപയുടെ ചെക്ക് മകൻ ജോബി ജോസഫിന് മംഗലാപുരം കെഎംസി ആശുപത്രിയിലെത്തി ഡി എഫ്ഒ ദിനേശ് കുമാർ, റേഞ്ചർ അഷ്റഫ്, ഫോറസ്റ്റർ വിനോദ് എന്നിവർ ചേർന്ന് കൈമാറു കയും ചെയ്തു. തുടർന്നുള്ള ധനസഹായം നൽകാമെന്ന് അറിയിക്കുകയും ചെയ്തു.
No comments