Breaking News

ഐതിഹാസികമായ കർഷകസമര വിജയത്തിൻ്റെ അഭിമാന നിമിഷത്തിൽ മലയോരവും ഇടത്തോട് സ്വദേശി ദാമോദരൻ കൊടക്കലും അട്ടേങ്ങാനം സ്വദേശി റനീഷും നയിച്ച സംഘമാണ് ജില്ലയെ പ്രതിനിധീകരിച്ച് ദില്ലി കർഷകസമരത്തിൽ പങ്കെടുത്തത്


പരപ്പ: ഐതിഹാസികമായ ഡൽഹി കർഷക സമരത്തിൽ പങ്കെടുക്കാൻ കാസർഗോഡ് നിന്നുള്ള ആദ്യ സംഘത്തിൽ ഗോപാലൻ കാസർഗോഡ്, ദയാനന്ദൻ കുമ്പള, അദിനാൻ ഉദുമ, നിധിൻ കാഞ്ഞങ്ങാട് , റനീഷ് പി കണ്ണാടിപ്പാറ, ടി,സുധാകരൻ നീലേശ്വരം, മധു കാട്ടമ്പള്ളി, എളേരി വൈശാഖ്, ഷിപിൻ, ത്യക്കരിപ്പൂർ, രജിൻ, സുധിൻ, ചെറുവത്തൂർ, റനീഷ് വി പനത്തടി എന്നിവരാണ് ആദ്യ സ്ക്വാഡിൽ പങ്കെടുത്തത്.

ജനുവരി 11ന് പുറപ്പെട്ട് ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുത്ത് ജില്ലയിലെ ആദ്യ സംഘം 27 ന് തിരിച്ചെത്തി. 


രണ്ടാമത്തെ പതിനൊന്ന് പേരുടെ ടീമിൽ 10 ഏരിയകളിൽ നിന്നുള്ള സമരഭടന്മാർ പങ്കെടുത്തു.

ഐതിഹാസികമായ ഡൽഹി കർഷക സമരത്തിൽ പങ്കെടുക്കാൻ കാസർഗോഡ് നിന്ന് ഇടത്തോട് സ്വദേശി ദാമോദരൻ കൊടക്കലിൻ്റെ നേതൃത്വത്തിലുള്ള 11 അംഗ ടീം ജനുവരി 23 ന് പുറപ്പെട്ട് ഫെബ്രുവരി ആറാം തീയ്യതി നാട്ടിൽ തിരിച്ചെത്തി.

ദാമോദരൻ കൊടക്കൽ, ജോസഫ് ഷെല്ലി, ഭരതൻ, അഭിനവ്,അഭിഷേക്,ഷിജു, വിനേഷ് ,ലോഹിതാക്ഷൻ, രാധാകൃഷ്ണൻ, അജയ് മോഹൻ, ആനന്ദ് എന്നിവരായിരുന്നു രണ്ടാമത്തെ സംഘത്തിലുണ്ടായിരുന്നത്.

ജനുവരി 23 ന് കാസർകോടു നിന്നും പുറപ്പെട്ട് ഡൽഹിയിലെ കർഷകസമരത്തിൽ പങ്കെടുത്ത് ഫെബ്രുവരി ആറാം തീയ്യതി സമരഭന്മാർ തിരിച്ച് നാട്ടിലെത്തി. 15 ദിവസത്തെ ക്വാറൻ്റൈൻ കഴിഞ്ഞതിന് ശേഷമാണ് ഇവർ സ്വന്തം വീടുകളിലേക്ക് തിരിച്ചത്

No comments