കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ ജനുവരി മുതൽ; രാജ്യത്ത് ബൂസ്റ്റർ ഡോസിനും അനുമതി
കുട്ടികൾക്കുള്ള വാക്‌സിൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് കൊവിഡ് വാക്‌സിന് അനുമതി നൽകിയത്.
ഇന്ന് രാത്രി പത്ത് മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി കുട്ടികൾക്കുള്ള വാക്‌സിനേഷനെ കുറിച്ച് സംസാരിച്ചത്. രാജ്യത്ത് ബൂസ്റ്റർ ഡോസിനും അനുമതി നൽകി. കൊവിഡ് മുൻനിര പോരാളികൾക്ക് ബൂസ്റ്റർ ഡോസ് ജനുവരി 10 മുതൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 60 വയസ് കഴിഞ്ഞവർക്കും അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും ബൂസ്റ്റർ ഡോസ് ലഭിക്കും.
No comments