ഒമിക്രോൺ: കേരളത്തിൽ രാത്രികാല നിയന്ത്രണം
ഒമിക്രോൺ പശ്ചാത്തലത്തിൽ കേരളത്തിൽ രാത്രികാല നിയന്ത്രണം. രാത്രി 10 മുതൽ പുലർച്ചെ 5 മണി വരെയാണ് നിയന്ത്രണം. കടകൾ രാത്രി10മണിക്ക് അടക്കണം.ആൾക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല നിയന്ത്രണം ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത്.
കര്‍ണാടകയ്ക്കും ഡല്‍ഹിക്കും പിന്നാലെയാണ് കേരളം രാത്രികാല നിയന്ത്രണം കൊണ്ടുവരുന്നത്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലായിരുന്നു ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.സംസ്ഥാനത്ത് ഇന്നലെ മാത്രം 19 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതര്‍ 57 ആയി ഉയരുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ ഉള്‍പ്പെടെ നടക്കുമെന്നതിനാല്‍ രോഗ വ്യാപനം വര്‍ധിച്ചേക്കുമെന്ന ആശങ്കയും രാത്രികാല നിയന്ത്രണം ശക്തമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. ആവശ്യമെങ്കിൽ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.
നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അധികാരം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു.
ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ ജാഗ്രതയിലാണ് രാജ്യം. ഇതുവരെ 578 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ ഡൽഹിയിലാണ്.
No comments