Breaking News

കുടിയാന്മലയിൽ കാർ മറിഞ്ഞ് എളേരിത്തട്ട് സ്വദേശിനി മരിച്ചു 4 പേർക്ക് പരിക്ക്


ശ്രീകണ്ഠാപുരം: വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയംതട്ട് സന്ദർശിച്ച് മടങ്ങിയ യാത്രക്കാർ സഞ്ചരിച്ച കാർ കുടിയാന്മല ടൗണിനടുത്ത ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് ഒരു സ്ത്രി മരിച്ചു.നാലു പേർക്ക് പരിക്കേറ്റ് ആസ്പത്രിയിലായി .വെസ്റ്റ് എളേരി പഞ്ചായത്തിലെ എളേരിതട്ടിലെ അന്നമ്മ തോമസ് (60) ആണ് മരണപ്പെട്ടത്. പുപ്പറമ്പിലെ കാരിക്കുളം ബാബു, ഭാര്യ ജിഷ, മക്കൾ ആൻ മരിയ, ആഞ്ചലൊ ബാബു എന്നിവരാണ് പരിക്കേറ്റ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. പുപ്പറമ്പിലെ വീട്ടിലെ മകളുടെ വീട്ടിലെത്തിയ അന്നമ്മ മക്കളോടൊത്ത് പാലക്കയംതട്ടിലെ കാഴ്ചകൾ കാണാൻ പോയതായിരുന്നു. 

അന്നമ്മ തോമസിൻ്റെ മൃതസംസ്ക്കാരം തിങ്കളാഴ്ച്ച വൈകിട്ട് 3ന് നർക്കിലക്കാട് സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൻ്റെ മാങ്ങോട് സെമിത്തേരിയിൽ.

No comments