Breaking News

വടക്കാകുന്ന് പ്രതിവാര സമരം: കർഷകസംഘം കാരാട്ട് യൂണിറ്റ് നേതൃത്വത്തിൽ ധർണ്ണാ സമരം നടത്തി

വെള്ളരിക്കുണ്ട്: വടക്കാകുന്ന്-മരുത്കുന്ന് ഭാഗങ്ങളിൽ വൻകിട ഖനന നീക്കങ്ങൾക്കെതിരെ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രതിവാര സമര പരിപാടികൾക്ക് ഐക്യദാർഢ്യവുമായി കർഷകസംഘം കാരാട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. കർഷക സംഘം വില്ലേജ് സെക്രട്ടറി സി.എച്ച്.അബ്ദുൾ നാസർ സമരം ഉദ്ഘാടനം ചെയ്തു.കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗം അംശാകൻ പരപ്പ, DYFI പരപ്പ മേഖലാ പ്രസിഡന്റ് അമൽ തങ്കച്ചൻ, സംരക്ഷണ സമിതി കൺവീനർ അജയൻ കാരാട്ട് എന്നിവർ സംസാരിച്ചു.ടി.എൻ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് യൂണിറ്റ്  സെക്രട്ടറി ജിൻസ് കാരാട്ട് സ്വാഗതം ആശംസിച്ചു.

No comments