മടിക്കൈയിൽ യുവാവിനെ കാണാതായി; വെള്ളച്ചാട്ടത്തിന് സമീപം മൊബൈൽ ഫോൺ കണ്ടെത്തി
മടിക്കൈ: രാത്രി വീട്ടിൽനിന്ന് ഇറങ്ങിയ യുവാവിനെ കാണാതായി. മടിക്കൈ മൂന്നു റോഡിൽ എരിപ്പിൽ കുഞ്ഞമ്പുവിൻ്റെ മകൻവൈശാഖി(26)നെയാണ് കാണാതായത്. ഇന്നലെ രാത്രി 10 മണിയോടെയാണ് വൈശാഖിനെകാണാതായത്.
വീട്ടുകാർവിവരമറിയിച്ചതിനെ തുടർന്ന് നീലേശ്വരം പോലീസ് നടത്തിയ പരിശോധനയിൽ ചായ്യോത്ത് നാരത്തുംകൊല്ലി വെള്ളച്ചാട്ടത്തിന് സമീപം വൈശാഖിൻ്റെ മൊബൈൽ ഫോണിൻ്റെ ലൊക്കേഷൻ ലഭിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് കേടുപാടുകൾ സംഭവിച്ച നിലയിൽ മൊബൈൽ ഫോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നാട്ടുകാരുടെയും പോലീസിൻ്റെ നേതൃത്വത്തിൽ വെള്ളച്ചാട്ടത്തിലും പരിസരത്തും തിരച്ചിൽ നടത്തി. രാവിലെ മുതൽ വെള്ളച്ചാട്ടം കേന്ദ്രീകരിച്ചും പരിശോധന തുടരുന്നു.
കാണാതാകുന്നതിന് അരമണിക്കൂർ മുമ്പ് വൈശാഖ് സുഹൃത്തിനെ ഫോണിൽ വിളിച്ചിരുന്നു. നാളെ ഉച്ചയ്ക്ക് കാണാമെന്ന് പറഞ്ഞിരുന്നതായാണ് സുഹൃത്തുക്കൾ പറയുന്നത്. ഗൾഫിലേക്ക് പോകുന്നതിനായി പാസ്‌പോർട്ട് എടുത്തിരുന്ന വൈശാഖ് ഇതിനിടെയാണ് കാണാതായത്.
വൈശാഖിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ *7306647447, 9745516090* എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് സുഹൃത്തുക്കൾ അഭ്യർത്ഥിച്ചു.
No comments