Breaking News

ബളാൽ കുഴിങ്ങാട്ടെ അബ്ദുൾ കാദറിന്റ നെൽപ്പാടത്ത് നൂറ് മേനിയുടെ കന്നി കൊയ്ത്ത്...



വെള്ളരിക്കുണ്ട് : നെൽകർഷകനായ ബളാൽ കുഴിങ്ങാട്ടെ അബ്ദുൾ കാദറിന്റെ നെൽപ്പാടം കൊയ്യാൻ തഹസിൽദാരും പഞ്ചായത്ത് പ്രസിഡന്റ്റും..

നെൽകൃഷി അന്യം നിന്നുപോകുന്ന മലയോരത്ത്‌ കുടുംബ പരമായുള്ള നെൽ വയലിൽ നൂറ് മേനി വിളയിച്ച സന്തോഷം പങ്കിടാൻആയിരുന്നു ഒരു വി. ഐ. പി. കൊയ്ത്ത് നടന്നത്.ഒപ്പംനാട്ടിലെ സ്കൂൾ കുട്ടികളും ഇതിൽ പങ്കാളികളായി. പാരമ്പര്യ കൃഷി രീതികൾ പിന്തുടർന്നു വരുന്ന ആളാണ് അബ്‌ദുൾ കാദർ.

ഉമ , ശ്രേയസ് , രക്തശാലി നെൽവിത്തുക്കൾ ഉപയോഗിച്ചാണ് ഇക്കുറി അബ്ദുൽ കാദർ കൃഷി ഇറക്കിയത്. ഒരു കാലത്ത്‌ ഹെക്റ്റർ കണക്കിന് നെൽ വയൽ ഉണ്ടായിരുന്ന ബളാൽ പഞ്ചായത്തിൽ വർഷങ്ങളായി സ്ഥിരം നെൽകൃഷി ചെയ്യുന്ന ഏക കർഷകൻ കൂടിയാണ് അബ്ദുൽ കാദർ..സഹായത്തിനു മകൻ ഹൈദരും കൂടെ ഉണ്ടായിരുന്നു.

വെള്ളരിക്കുണ്ട് തഹസിൽ ദർ കെ. ബി. രാമു കൊയ്തെടുത്ത നെൽക്കറ്റ അബ്‌ദുൾ കാദറിന് കൈമാറി കൊണ്ട് കൊയ്ത്ത് ഉത്ഘാടനം ചെയ്തു.

ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത അധ്യക്ഷവഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഷോബി ജോസഫ്. പി. വി. ജിത. വാർഡ് മെമ്പർ ഷാജൻ പൈങ്ങോട്ട്. കൃഷി അസി. ഓഫീസർ വി. ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു..

No comments