Breaking News

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പരപ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജന ദിനമാചരിച്ചു


പരപ്പ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പരപ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജന ദിനമാചരിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ വി സജിത്ത് ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുത്തു. എം കെ ഗോപകുമാർ, പി. രവി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എ ജെ ആൻഡ്രൂസ് അധ്യക്ഷൻ വഹിച്ചു. പി ബാബുരാജൻ സ്വാഗതവും പി വി പ്രഭാകരൻ നന്ദിയും പറഞ്ഞു.

No comments