Breaking News

ഹൃദയത്തിനായി നടന്ന് കാസർഗോഡ് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ...

കാസർഗോഡ്: ലോക ഹൃദയ ദിനത്തിൽ കാസർഗോഡ് ആസ്റ്റർ മിംസ് ഹോസ്പിറ്റലും ആസ്റ്റർ വളണ്ടിയേഴ്‌സും സംയുക്തമായി കൂട്ട നടത്തം സംഘടിപ്പിച്ചു. ആസ്റ്ററിന്റെ ഹാർട്ട് ടു ഹാർട്ട് കെയർ 2026 എന്ന ക്യാമ്പയ്‌നിന്റെ പ്രചാരണാർത്ഥമാണ് ഈ കൂട്ടനടത്തം നടത്തപ്പെട്ടത്. ഡോക്ടർമാരും സ്റ്റാഫുകളും ആസ്റ്റർ വളണ്ടിയർമാരും അടങ്ങുന്ന നൂറിലധികം പേർ 5 കിലോമീറ്റർ ദൂരം സഞ്ചരിച്ചു 7000 ചുവടുകൾ പൂർത്തിയാക്കി. ആസ്റ്റർ മിംസിൽ ആരംഭിച്ച നടത്തം നാലാം മൈൽ അണ്ടർപാസ്സ്‌ വഴി ചെർക്കള വഴി ആസ്റ്ററിൽ തന്നെ സമാപിക്കുകയായിരുന്നു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ഒക്ടോബർ 28 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ ഓരോരുത്തരും വെക്കുന്ന 10000 ചുവടുകൾക്കും ഓരോ കുട്ടികൾക്ക് ഹൃദയശസ്ത്രക്രിയയ്ക്കുള്ള ധനസഹായം ലഭിക്കുന്നതാണ്. ഒക്ടോബർ 28 വരെയാണ് ഈ ക്യാമ്പയിൻ നീണ്ടുനിൽക്കുന്നത്. പൊതുജനങ്ങൾക്കും ഈ ക്യാമ്പയിനിൽ പങ്കുചേരാവുന്നതാണ്. ദിവസേനെ 10000 ചുവടുകൾ വെക്കുന്നതിന്റെ സ്ക്രീൻഷോട്ടുകൾ (ഫിറ്റ്നസ് ആപ്പ്, ഡിജിറ്റൽ ഗാഡ്ജറ്റ് രേഖകൾ) ആസ്റ്റർ വളണ്ടിയർസ് സൈറ്റിൽ അപ്‌ലോഡ് ചെയ്ത് ഇ-സർട്ടിഫിക്കേറ്റ് നേടാവുന്നതാണ്. 





Registration in heart2heart microsite: astervolunteers.org/Heart2Heart

Upload daily activity record in time track: astervolunteers.org/TimeTrack

No comments