Breaking News

പുനർ നിർമ്മിച്ച കാക്കടവ് അരിയങ്കല്ല് ജുമാ മസ്ജിദ് ഉദ്ഘാടനം 24 ന്




കുന്നുംകൈ: പുനര്‍നിര്‍മ്മിച്ച കാക്കടവ് അരിയങ്കല്ല് മുഹ് യദ്ധീന്‍ ജുമാ മസ്ജിദ് ഉദ്ഘാടനം 24 നു നടക്കുമെന്ന് ഭാരവാഹികൾ ന്ന വാർത്താ സമ്മേളനത്തിൽ വിശദമാക്കി. ഉച്ചക്ക് 1 മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ളുഹര്‍ നിസ്കാരത്തിനു നേതൃത്വം നല്‍കി മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ട് 6 മണിക്ക് ചുഴിക്കയം പള്ളിത്തട്ടില്‍  പുതുതായി നിര്‍മ്മിച്ച ബദര്‍ മസ്ജിദിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.സയ്യിദ് മഷ്ഹൂര്‍ ഉമര്‍ കോയ തങ്ങള്‍ മുഖ്യാതിഥിയാകും. ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, എം രാജഗോപാലന്‍ എം എല്‍ എ എന്നിവര്‍ പങ്കെടുക്കും. മതവിജ്ഞാന സദസ്സില്‍ സയ്യിദ് സഫിയുല്ലാഹി ജമലുല്ലൈലി തങ്ങള്‍,കുമ്മനം നിസാമുദീന്‍ അല്‍ അസ് ഹരി,മുഹമ്മദ്‌ ഹനീഫ് നിസാമി എന്നിവര്‍ സംബന്ധിക്കും.  
വെള്ളരിക്കുണ്ട് പ്രസ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ പി.സി ഇസ്മായിൽ, കെ.അഹമ്മദ് കുഞ്ഞി, എ.ജി മുഹമ്മദ് കുഞ്ഞി, കെ.പി ലത്തീഫ്, ഒ.ടി ഇബ്രാഹിം, റഫീഖ് കപ്പര എന്നിവർ സംബന്ധിച്ചു.

No comments