അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു
കാഞ്ഞങ്ങാട് : അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. അരയി കാർത്തികയിലെ എം. സൂര്യ (22) യാണ് മരിച്ചത്. മാസങ്ങളായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അരയി പൊതു ശ്മശാനത്തിൽ സംസ്കാരം നടക്കും. നഴ്സിങ് പഠനം പൂർത്തിയാക്കിയിരുന്നു. തരമ്പയിൽ സുരേശന്റെയും മൂലക്കൽ സുധയുടെയും മകളാണ്. ഏക സഹോദരി: ശ്രുതി
No comments