Breaking News

പാണത്തൂർ ടൗണിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു


പാണത്തൂർ : പാണത്തൂർ ടൗണിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഡാർജിലിംഗ് സിരിഗുഡി സ്വദേശി ഭക്ത ബഹദൂർ കർക്കിയുടെ മകൻ ഇന്ദ്ര കുമാർ (32) ആണ് മരണപ്പെട്ടത്. ടൗണിലെ ഒരു ഹോട്ടലിലെ തൊഴിലാളിയായിരുന്നു.

ഇന്നലെ രാത്രിയോടെ ടൗണിലെ പച്ചക്കറി ഷോപ്പിന് സമീപം ഇന്ദ്ര കുമാറിനെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹോട്ടലുടമയുടെ പരാതിയിൽ രാജപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


No comments