Breaking News

പ്രസിദ്ധമായ ബേളൂർ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി


അട്ടേങ്ങാനം: ബേളൂർ ശ്രീ മഹാശിവക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ഇരിവൽ ഐ.കെ. കൃഷ്ണദാസ് തന്ത്രികളുടെ കാർമ്മികത്വത്തിൽ ഭക്തജന സമക്ഷം കൊടിയേറ്റ് നടത്തി. ഉച്ചയ്ക്ക് മഹാപൂജയും വൈകുന്നേരം വിളക്ക് പൂജയും നടക്കും ചൊവ്വാഴ്ച ശിവരാത്രി ദിവസം മഹാപൂജ ,ആറാട്ട്, നൃത്തോത്സവത്തോട് കൂടി കൊടിയിറക്കം ബുധനാഴ്ച രാവിലെ പൊട്ടൻ തെയ്യം അരങ്ങിലെത്തും. തുടർന്ന് ചാമുണ്ഡിയുടേയും വിഷ്ണുമൂർത്തിയുടേയും പുറപ്പാട്

No comments