Breaking News

ബസ് ജീവനക്കാരെ മർദ്ദിച്ച സംഭവം; പയ്യന്നൂർ-ചെറുവത്തൂർ- പടന്നക്കടപ്പുറം റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് സർവ്വീസ് നടത്തില്ല


പയ്യന്നൂർ: ബസ് ജീവനക്കാരെ മർദ്ദിച്ചവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ചെറുവത്തൂർ -പടന്നക്കടപ്പുറം, പയ്യന്നൂർ -പടന്നക്കടപ്പുറം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


പയ്യന്നൂർ പടന്ന കടപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന നന്ദനം ബസ്സ് ജീവനക്കാരായ ഡ്രെവർ സനൽ കണ്ടക്ടർ മഹേഷ് എന്നിവരെ സർവീസിനിടയ്ക്ക് ബസ്സ് തടഞ്ഞു നിർത്തി മർദ്ദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും തൊഴിലാളികൾക്ക് നിർഭയം ജോലി ചെയ്യാൻ ആവശ്യമായ സൗകര്യം ചെയ്യണന്നും മോട്ടോർ തൊഴിലാളി യുനിയൻ സി ഐ ടി യു ചെറുവത്തൂർ ഡിവിഷൻ പ്രസിഡണ്ട് കെ പ്രദീപും സെകട്ടറി പി ഭാസക്കരനും ബന്ധപെട്ടവരോട് ആവശ്യപ്പെട്ടു.

No comments