Breaking News

എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് സംഘടിപ്പിക്കുന്ന ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് ഇന്ന് വൈകിട്ട് ആരവമുയരും


എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് സംഘടിപ്പിക്കുന്ന ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് ഇന്ന് വൈകിട്ട് ആരവമുയരും




തായന്നൂർ: കൊറോണക്കാലത്തിൽ കെട്ടടങ്ങിപ്പോയ ഗ്രാമക്കൂട്ടായ്മയെ തിരിച്ചു കൊണ്ട് വരാൻ നാട്ടു മൈതാനങ്ങൾ ഉണരുമ്പോൾ എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് സംഘടിപ്പിക്കുന്ന ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റിന് ഒരുക്കങ്ങൾ പൂർത്തിയായി.

35ൽ പരം ടീമുകൾ മത്സരിക്കുന്ന ടൂർണ്ണമെന്റിൽ സംസ്ഥാനത്തെ പ്രമുഖ താരങ്ങളടക്കം ബൂട്ടണിയും.

ടൂർണ്ണമെന്റ് ഇന്ന് വൈകിട്ട് മണിക്ക് കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ ഉത്ഘാടനം ചെയ്യും. എൻ.ശ്രീകുമാരൻ അധ്യക്ഷത വഹിക്കും.

ബാലൻ കുഴിക്കാേൽ, ജയകൃഷ്ണൻ , കെ.സി. കുഞ്ഞികൃഷ്ണൻ, ടിഡി ഭരതൻ , സി.എം ബാലൻ, ജിഷ്ണു മരുതോം, പ്രിയേഷ് കുമാർ , മനു. കെ എന്നിവർ സംബന്ധിക്കും.

സമാപന സമ്മേളനം പഞ്ചായത്ത് മെമ്പർ അനിൽകുമാർ ഉത്ഘാടനം ചെയ്യും. രമേശൻ മലയാറ്റുകര അദ്ധ്യക്ഷത വഹിക്കും. രാജീവൻ ചീരോൽസമ്മാനദാനം നിർവ്വഹിക്കും. വിനോജ് തോമസ്, പി.എം നാരായണൻ , കെ.സി. മോഹനൻ , വി.കെ അമ്പുരാജ്, ജയൻ നടുമുറ്റം, സുരേഷ് വയമ്പ്, രാജൻ പനങ്ങാട്, കെ. രഘു , കെ.റീന, വിജിത ശ്രീജിത്, മാധവൻ കുഴിക്കാേൽ, എൻ. ശ്രീജിത്, സി.സതീശൻ തുടങ്ങിയവർ സംസാരിക്കും..

No comments