Breaking News

‘സഹായിക്കാം; ലൈംഗികമായി വഴങ്ങണം’; കാസർകോഡ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ


കാസർകോഡ് : പിഎഫ് അക്കൗണ്ടിലെ പിഴവുകൾ പരിഹരിക്കാൻ അധ്യാപികയോട് ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എയ്ഡഡ് സ്കൂൾ അധ്യാപകരുടെ പിഎഫ് നോഡൽ ഓഫീസറായ ആർ വിനോയ് ചന്ദ്രനാണ് കോട്ടയത്ത് വിജിലൻസിന്റെ പിടിയിലായത്. നഗ്ന ചിത്രങ്ങൾ അയച്ചതിന് പുറമെ അധ്യാപികയോട് ഹോട്ടൽ മുറിയിലേക്ക് എത്താനും ആവശ്യപ്പെട്ടു.

കാസർകോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പ് ജൂനിയർ സൂപ്രണ്ട് കൂടിയാണ് അറസ്റ്റിലായ വിനോയ് ചന്ദ്രൻ. കോട്ടയം സ്വദേശിയായ അധ്യാപികയോടാണ് ഇയാൾ മോശമായി പെരുമാറിയത്. 2018 മുതൽ അധ്യാപികയുടെ പിഎഫ് ക്രെഡിറ്റ് കാർഡ് അപ്ഡേറ്റ് ചെയ്തിരുന്നില്ല. ഇതിലെ സാങ്കേതിക തകരാർ പരിഹരിക്കാനാണ് പിഎഫ് നോഡൽ ഓഫിസറായ വിനോയ് ചന്ദ്രനെ അധ്യാപിക സമീപിക്കുന്നത്. പിഴവുകൾ പരിഹരിക്കാൻ തനിക് വഴങ്ങണമെന്ന് വിനോയ് കുമാർ തുടർച്ചയായി ആവശ്യപ്പെട്ടു. ബുധനാഴ്ച കൊല്ലതെത്തിയ ഇയാൾ തിരിച്ച് മടങ്ങും വഴി കോട്ടയത്ത് ഇറങ്ങി. റെയിൽവേ സ്റേഷന് സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു. തൻ്റെ ഷർട്ട് മുഷിഞ്ഞെന്നും പുതിയൊരു ഷർട്ട് വാങ്ങി മുറിയിലേക്ക് വരണമെന്ന് അധ്യാപിയോട് ആവശ്യപ്പെടുകയായിരുന്നു. അധ്യാപിക ഈ വിവരം വിജിലൻസിനെ അറിയിച്ചു. വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഷർട്ടുമായി അധ്യാപിക മുറിയിലെത്തി. തൊട്ടുപിന്നാലെ വിജിലൻസ് ഉദ്യോഗസ്ഥരെത്തി വിനോയ് ചന്ദ്രനെ കസ്റ്റഡിയിലെടുത്തു.

ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. നഗ്ന ഫോട്ടോകൾക്ക് പുറമെ അശ്ലീല സന്ദേശങ്ങളും ഇയാൾ അയച്ചിരുന്നു. അധികാരമുപയോഗിച്ച് ലൈംഗിക താൽപര്യത്തോടെ പെരുമാറിയതിനാണ് വിജിലൻസ് കേസെടുത്തത്. കോട്ടയം ജില്ലയിലെ എയ്ഡഡ് സ്കൂളിലെ അധ്യാപികയാണ് പരാതിക്കാരി.

No comments