Breaking News

ഇനി രാജപുരത്തു നിന്ന് ചങ്ങനാശേരി എത്താം; സൂപ്പർഫാസ്റ്റ് ആയി കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചു


വെള്ളരിക്കുണ്ട് : രാജപുരം - ചങ്ങനാശേരി സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചു. രാജപുരം -ചെറുപുഴ-പെരുമ്പടവ്-കണ്ണൂർ ചങ്ങനാശേരി റൂട്ടിലാണ് കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചത്. മലയോര മേഖലകളെ കോർത്തിണക്കി പകൽ സമയത്ത് സർവീസ് നടത്തുന്ന ആദ്യ ബസ് ആണിത്. സർവീസിന്റെ ഉദ്ഘാടനം ചങ്ങനാശേരിയിൽ സ്ഥലം എംഎൽഎ ജോബ് മൈക്കിൾ നിർവഹിച്ചു. ചടങ്ങിൽ ജനാധിപത്യ കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടം, മനീഷ് തുടങ്ങിയവർ പങ്കെടുത്തു.


മലയോര മേഖലകളായ എടക്കോം, പെരുമ്പടവ്, ചെറുപാറ, ചെറുപുഴ, ബളാൽ, രാജപുരം തുടങ്ങിയ സ്ഥലങ്ങളിൽ  ബസിന് സ്വീകരണം നൽകി.  പെരുമ്പടവിൽ നൽകിയ സ്വീകരണത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.ജെ. ജോസഫ്, ധ്യാൻചന്ദ് അവാർഡ് ജേതാവ് കെ.സി .ലേഖ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം ഉനൈസ് എരുവാട്ടി, ജനാധിപത്യ കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടം, എം .ജ്യോതിലക്ഷ്മി, സുഷമ വത്സൻ, അന്നകുട്ടി ബെന്നി, വർഗീസ്,ഗോപി, സുരേഷ് കണ്ടങ്കോൽ, ജോസഫ് കട്ടത്തറ, ജോർജ് കിളിച്ചുണ്ടൻമാക്കൽ, ബാബു ജോസഫ്, ജോസ് മാത്യു, സണ്ണി പുല്ലംപ്ലാവിൽ, സജി തകിടിയേൽ, മനീഷ്, മലയോരമേഖല പാസഞ്ചേഴ്സ് അസോസിയേഷൻ നേതാവ് രാജു നർക്കിലക്കാട് എന്നിവർ നേതൃത്വം നൽകി. ജോജി ആനിത്തോട്ടം, ധ്യാൻചന്ദ് അവാർഡ് ജേതാവ് കെ സി ലേഖ, രാജു നർക്കിലക്കാട്, സജി തകിടിയേൽ, മനീഷ് എന്നിവരുടെ ശ്രമഫലമായാണ് ബസ് സർവീസ് ആരംഭിച്ചത്


No comments