Breaking News

ഏഴാംമൈലിലെ വൈദികന്റെ അപ്രതീക്ഷിത മരണം നാടിനെ ദുഃഖത്തിലാഴ്ത്തി


കാസർകോട്: കാസർകോട് അമ്പലത്തറ ഏഴാംമൈലിൽ വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടിൽ (44) ആണ് മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിൻ്റെ മുറിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു.

ഇന്നലെ രാവിലെ 10.30 ന് ശേഷമാണ് സംഭവമെന്നാണ് കരുതുന്നതെന്ന് അമ്പലത്തറ പൊലീസ് പറയുന്നു. ഇരിട്ടി എടൂർ സ്വദേശിയാണ് ഫാ.ആന്റണി. അച്ഛൻ, അമ്മ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്. പോർക്കളം എം സി ബി എസ് ആശ്രമത്തിൽ ഒരു വർഷമായി താമസിക്കുകയായിരുന്നു. ആശ്രമത്തിലെ മറ്റൊരു വൈദികൻ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്. രാവിലെ കുർബാനയ്ക്ക് കാണാത്തതിനാൽ റൂമിൽ നോക്കിയപ്പോൾ ഒരു കത്ത് ലഭിച്ചു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് അതില്‍ എഴുതിയിരുന്നത്. അത് കണ്ട് ആ വീട്ടിൽ നോക്കുമ്പോൾ തൂങ്ങി മരിച്ച നിലയിൽ കാണെത്തുകയായിരുന്നു.

No comments