ഷുഹൈദിന്റെ പീട്യ എന്ന സ്വപ്നം യാഥാർഥ്യമാക്കി അധ്യാപകരും സഹപാഠികളും കുറേ നന്മ മനസ്സുകളും
ചെറുവത്തൂർ : ബൗദ്ധികമായി 50%വെല്ലുവിളി നേരിടുന്ന ഷുഹൈദിന്ന് ജീവിത മാർഗ്ഗം തുറന്നു കൊടുക്കാൻ തുണയായത് അവനെ പഠിപ്പിച്ച, അവനെ സ്നേഹിച്ച അധ്യാപകരും സഹപാഠികളും.
സ്കൂൾ പഠനകാലം കഴിഞ്ഞ് വീടുകളിൽ ഒറ്റപ്പെട്ടു പോകുന്നഇത്തരം കുട്ടികൾക്ക് നിരന്തരമായ പരിശീലനങ്ങളും പിന്തുണയും ലഭ്യമാക്കിയാൽ വിജയം ഉറപ്പാണെന്ന് ഇതിലൂടെ തെളിയിക്കാൻ കഴിഞ്ഞു.
ഭിന്ന ശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന ചെറുവത്തൂർ BRC യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ മുംതാസ് ടീച്ചർ ആണ് ഈ ഉദ്യമത്തിന് എല്ലാവരെയും കൂട്ടു ചേർത്ത് ഷുഹൈദിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ചത്.
കമ്പ്യൂട്ടറും ലാപ്ടോപ്പും ഏറെ ഇഷ്ട്ടമുള്ള ഷുഹൈദ് ഇന്ന് സ്വന്തമായി ഒരു ഫോട്ടോസ്റ്റാറ്റ് ഷോപ്പിന്റെ ഉടമയായി.
ചെറുവത്തൂർ അൽഹുദ കമ്പ്യൂട്ടർ അക്കാഡമിയിലെ സുമയ്യ ടീച്ചർ ആണ് ഷുഹൈദിനെ കമ്പ്യൂട്ടർ പരിശീലനം നൽകിയത്.
ചിട്ടയായ പരിശീലനം ലഭിച്ചതോടെ ഷുഹൈദിനു പീട്യ എന്ന സ്വപ്നം എളുപ്പമായി.
കാടങ്കോട് ഹയർ സെക്കന്ററി സ്കൂളിനരികിലായി (ചെറുവത്തൂർ ഫിഷറീസ് ഹൈ സ്കൂൾ )ആരംഭിച്ച ഷുഹൈദിന്റെ പീട്യ സ്കൂൾ PTA പ്രസിഡന്റ് ഷാജി അധ്യക്ഷ നായ
ചടങ്ങിൽ ചെറുവത്തൂർ പഞ്ചായത് പ്രസിഡന്റ് ശ്രീമതി CV പ്രമീള ഉൽഘടനം നിർവഹിച്ചു.
C ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും
ചെറുവത്തൂർ വാർഡ് മെമ്പർ ശ്രീമതി റഹ്മത്ത്,
ചെറുവത്തൂർ BRC യിലെ BPC സുബ്രഹ്മണ്യൻ V,
V കൃഷ്ണൻ,
രാധാമണി K,
M ദാക്ഷായണി,
EP വത്സരാജൻ മാസ്റ്റർ,
സ്കൂൾ HM ഹേമലത ടീച്ചർ ,K ബാലകൃഷ്ണൻ, സുമയ്യ ഖാലിദ്, ഫർസാന എന്നിവർ ആശംസകൾ അറിയിച്ചു.
PMമുംതാസ് നന്ദിയും പറഞ്ഞു .
No comments