Breaking News

ജൂലൈ ഒൻപതാം തിയ്യതി നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചാരണജാഥ വെള്ളരിക്കുണ്ടിൽ സമാപിച്ചു

വെള്ളരിക്കുണ്ട് : ജൂലൈ ഒൻപതാം തിയ്യതി നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ ബളാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചാരണജാഥ വെള്ളരിക്കുണ്ടിൽ സമാപിച്ചു .

ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു .സി ഐ ടി യു ഏരിയ സെക്രട്ടറി കെ എസ് ശ്രീനിവാസൻ  ജാഥക്ക് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു .

ജേക്കബ് ഇ ജെ സ്വാഗതം പറഞ്ഞ യോഗത്തിൽ ഗിരീഷ് ടി എൻ (സി ഐ ടി യു)അധ്യക്ഷനായി. സി ദാമോദരൻ (കർഷകസംഘം ),,ടി വി തമ്പാൻ (ഓട്ടോ തൊഴിലാളി യൂണിയൻ ),അനിത (മഹിളാ അസോസിയേഷൻ ),ചന്ദ്രൻ വിളയിൽ (സി പി ഐ ) ബിജു തുളുശ്ശേരി(കെ ടി യു സി)എന്നിവർ സംസാരിച്ചു .


No comments