Breaking News

യാദവ സഭ - സാരഥി കൃഷ്ണഗാഥ പ്രതിഭാ പുരസ്കാരം അപേക്ഷ ക്ഷണിച്ചു


കാഞ്ഞങ്ങാട് : അഖില കേരള യാദവ സഭയിൽ അംഗങ്ങളായവരുടെ കുട്ടികളിൽ നിന്ന് സാരഥി കൃഷ്ണഗാഥാ പ്രതിഭ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. എസ്. എസ്. എൽ. സി, സി.ബി.എസ്.ഇ. പത്താംതരം പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ്, (സ്റ്റേറ്റ് ബോർഡ്‌ ), ഒരോ വിഷയത്തിലും 90+ മാർക്ക് (CBSE) നേടിയ വിദ്യാർത്ഥികൾക്ക് അപക്ഷിക്കാം. അഖില കേരള യാദവ സഭയും സാരഥി യു.എ.ഇ യും ചേർന്നാണ് പുരസ്കാരം നൽകുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ മാർക്ക് ലിസ്റ്റിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ് പോർട്ട് ഫോട്ടോ സഹിതം അതാത് യൂണിറ്റുകൾ സാക്ഷ്യപ്പെടുത്തിയും യൂണിറ്റില്ലാത്ത സ്ഥലങ്ങളിലെ അപേക്ഷ കൾ തൊട്ടടുത്ത യൂനിറ്റുകൾ സാക്ഷ്യപ്പെടുത്തിയും മേൽ കമിറ്റികൾ വഴി സംസ്ഥാന കമ്മിറ്റിക്ക് 2025 ജുലായ് 31 നകം ലഭിക്കണം.

പ്രസിഡണ്ട് / ജനറൽ സെക്രട്ടറി, അഖില കേരള യാദവ സഭ സംസ്ഥാന കമിററിക്കുവേണ്ടി
30.⁠ ⁠6:2025 - 9446540332



No comments