Breaking News

ഇരിയയിൽ പുലി ഇറങ്ങിയതായി ദൃക്സാക്ഷികൾ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം


ഇരിയ: അമ്പലത്തറ ഇരിയയിൽ പുലിയിറങ്ങി. ഇന്നലെ രാത്രി 9 മണിക്കാണ് നാട്ടുകാർ ഇരിയ ബംഗ്ലാവ് ഭാഗത്ത് വലിയ ഉയരമുള്ള പുലിയെ കണ്ടത്. നീളമേറിയ വാലുണ്ടായിരുന്നുവെന്ന് പറയുന്നു. ബംഗ്ലാവ് ഭാഗത്ത് നിന്ന് പടിഞ്ഞാറ് ഭാഗമായ മണ്ടങ്ങാനം

പ്രദേശത്തേക്കാണ് അതിവേഗതയിൽ പുലി ഓടിയത്. വെൽഡിംഗ് തൊഴിലാളിയായ ഇരിയയിലെ വസന്തനാണ് പുലിയെ കണ്ടത്. സഹോദരന്റെ ഇരുചക്രവാഹനത്തിന്റെ ടയർ പഞ്ചറായതിനാൽ സഹോദരനെ കൂട്ടി രാത്രി തന്റെ സ്കൂട്ടറിൽ വരുന്നതിനിടെ കാഞ്ഞങ്ങാട് -പാണത്തൂർ റൂട്ടിൽ ഇരിയ ബംഗ്ലാവ് പ്രദേശത്തെ പാറപ്പുറത്ത് നിന്ന് പുലി സ്കൂട്ടറിന് കുറുകെ ചാടി റബ്ബർ തോട്ടത്തിലൂടെ മണ്ടേങ്ങാനം ഭാഗത്തേക്ക് ഓടുകയായിരുന്നുവെന്ന് വസന്തൻ പറഞ്ഞു. ഈ സമയം പ്രദേശത്തെ പട്ടികൾ കുരച്ചിരുന്നു.അമ്പലത്തറ പോലിസിനും വനപാലകർക്കും വിവരം കൈമാറി. പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ പോലീസ് നിർദ്ദേശം നൽകി

No comments