Breaking News

കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നിർമ്മിച്ച പാചകപ്പുര ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു


ഒടയഞ്ചാൽ: കാസർഗോഡ് ജില്ലാ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി  കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർസെക്കൻ്ററി സ്ക്കൂളിൽ നിർമ്മിച്ച പാചകപ്പുര ശ്രീ. ഇ.ചന്ദ്രശേഖരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ  വിവിധ മേഖലകളിൽ  മികവ് തെളിച്ച പ്രതിഭകളെ  അനുമോദിക്കുകയും ചെയ്തു.കാസർഗോഡ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ശ്രീ. ഷിനോജ് ചാക്കോ അധ്യക്ഷനായി.ജില്ലാ വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ശ്രീ: ഇ .പി.രാജ് മോഹനൻ മുഖ്യാഥിതിയായി. കേരളാ പൊതുമരാമത്ത് കെട്ടിട വിഭാഗം അസി: എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീമതി. യമുന .പി.എം. റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളായ ശ്രീമതി .പി.ശ്രീജ, ശ്രീ.പി.ദാമോദരൻ, കെ.ഭൂപേഷ് ,ശ്രീമതി .പി.വി.ശ്രീകല, കുഞ്ഞിക്രഷണൻ, ബിന്ദുകൃഷ്ണൻ തുടങ്ങിയവർ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു.കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി. കെ.വി.പുഷ്പ, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഓഫീസർ വി.വി.ഭാസ്കരൻ, കാഞ്ഞങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.ടി.ഗണേഷ് കുമാർ, സ്കൂൾ പി.ടി.എ.പ്രസിഡൻറ് ശ്രീ.എം.ഗണേശൻ, ശ്രീ.ശശികുമാർ,ടി.കോരൻ, കെ.വി.കേളു, പി.കെ.രാമചന്ദ്രൻ, ശ്രീ.പി.ബാലചന്ദ്രൻ, ശ്രീ.എ.എം.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.പി.കെ.പ്രേമരാജൻ സ്വാഗതവും ഹെഡ്മിസ്ട്രസ് സനിത .ഇ. നന്ദിയും പറഞ്ഞു.

No comments