Breaking News

ചിറ്റാരിക്കാലിൽ ഹോട്ടൽ ഉടമയായ യുവാവ് ഹോട്ടലിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


ചിറ്റാരിക്കാൽ : ഹോട്ടൽ ഉടമയായ യുവാവ് ഹോട്ടലിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൻ പെട്രോൾ പമ്പിന് സമീപത്തെ അജിയുടെ തട്ടുകട എന്ന പേരിൽ ഹോട്ടൽ നടത്തുന്ന ചിറ്റാരിക്കാൽ നല്ലോംമ്പുഴയിലെ മാത്യുവിന്റെ മകൻ പി.എം. അജി (43) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് തൂങ്ങിയ നിലയിൽ കണ്ട് അജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചിറ്റാരിക്കാൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചിറ്റാരിക്കൽ എസ് ഐ മധുസൂദനൻ മടിക്കയുടെ
നേതൃത്വത്തിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പരേതയായ മേരിയാണ് മാതാവ്. ഭാര്യ: ബിൻ സി. മക്കൾ: മെറിൻ സനോജ്, മൈക്കിൾ.സഹോദരി ലയ

No comments