കിനാനൂർ - കരിന്തളം പഞ്ചായത്ത് വയോജന സംഗമം കോയിത്തട്ടയിൽ സിനിമാതാരം പി.പി. കുഞ്ഞികൃഷ്ണൻ ഉൽഘാടനം ചെയ്തു
കരിന്തളം:കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനസംഗമം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വയോജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു പഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി അധ്യക്ഷത വഹിച്ചു പ്രശസ്ത സിനിമാതാരം പി പി കുഞ്ഞികൃഷ്ണൻ. ഉൽഘാടനം ചെയ്തു . അജിത്ത് കുമാർ കെ വി , അബ്ദുൾ നാസർ സി എച്ച്, ഷൈജ ബെന്നി, ഡോ: സുനിത പി എൻ , എ അപ്പു മനോഹരൻ പണിക്കർ തുടങ്ങിയവർ സംസാരിച്ചു വൈസ് പ്രസിഡണ്ട് ടിപി ശാന്ത സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു തുടർന്ന് വയാജനങ്ങളുടെ കലാമേള അരങ്ങേരി അഖിൽ ചന്തേരയുടെ നാടൻപാട്ട് ശ്രവ്യാനുഭവവുമായി
No comments