Breaking News

വെള്ളരിക്കുണ്ട്-ഭീമനടി റോഡരികിലെകാട് വെട്ടിത്തെളിച്ചു വാഹന ഗതാഗതം സുഗമമാക്കണം;കൂരാംകുണ്ട് സൂര്യ സ്വയം സഹായ സംഘം "സൂര്യ സംഗമം 2025" കുടുംബ സംഗമം നടത്തി


വെള്ളരിക്കുണ്ട് : കൂരാംകുണ്ട് സൂര്യ സ്വയം സഹായ സംഘം സൂര്യ സംഗമം 2025 എന്ന പേരിൽ കുടുംബ സംഗമം നടത്തി. വെള്ളരിക്കുണ്ട് തഹസിൽദാർ  പി വി മുരളി ഉത്ഘാടനം ചെയ്ത സംഗമത്തിൽ 45 പേർ പങ്കെടുത്തു.  സണ്ണി പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു.  കെ വി നാരായണൻ , പീ വി ഭാസ്കരൻ ,  വിന്ധ്യ മനോജ്,  അശ്വതി സുനിൽ , രമണി ഭാസ്കരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ഗിരീഷ് ടി എൻ സ്വാഗതവും ഷാജി പി വി നന്ദിയും പറഞ്ഞു വിവിധ കലാപരിപാടികൾ അവതരിപ്പിച്ച ചടങ്ങിൽ സൂര്യകുടുംബത്തിൽ നിന്നും വിവിധ മത്സരങ്ങളിൽ വിജയികളായവരെ അനുമോദിച്ചു. വെള്ളരിക്കുണ്ട് - ഭീമനടി പിഡബ്ല്യൂഡി റോഡ് കടന്നുപോകുന്ന ഭീമനടി വനത്തിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ റോഡ് സൈഡിലെ കാട് വെട്ടി തെളിച്ച് വാഹനങ്ങൾ സുഗമമായി കടന്നുപോകുന്നതിന് സൗകര്യമൊരുക്കി കൊടുക്കണമെന്ന് സംഗമം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.

No comments