Breaking News

വെസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ്‌ നേതൃയോഗം ഭീമനടിയിൽ ചേർന്നു ഭീമനടി-ചിറ്റാരിക്കാൽ റോഡ് നിർമ്മാണം അനന്തമായി നീളുന്നതിൽ യോഗം പ്രതിഷേധിച്ചു


ഭീമനടി: വെസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം ഭീമനടി ഓഫീസിൽ ചേർന്നു. കാലങ്ങൾ ആയിട്ടും ഭീമനടി - ചിറ്റാരിക്കാൽ റോഡിന്റെ ടാറിങ് ജോലികൾ പൂർത്തീകരിക്കാത്ത പിഡബ്ല്യുഡിയുടെ അനാസ്ഥയ്ക്കെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും ദുരിതത്തിലായിരിക്കുകയാണ്. കാൽനടയാത്ര പോലും കഴിയാത്ത വിധം  പണി മുന്നോട്ടുപോകാനാണ് കരാറുകാരുടെയും ഗവൺമെന്റിന്റെയും തീരുമാനമെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗം  ഡിസിസി പ്രസിഡന്റ് ശ്രി പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടോമി പ്ലാച്ചേരി, ശ്രീ  ജേക്കബ് ജോസഫ് ശ്രീ എ ജെ ഷാജി ശ്രീ കെ വി ഭാസ്കരൻ  ശ്രീ ബിജു ഏലിയാസ് ശ്രീ കെ കെ തങ്കച്ചൻ  ശ്രീമതി  മോളിക്കുട്ടി ടീച്ചർ ശ്രീ  ബാബു സി എ, ശ്രീ വിജയൻ പി  തുടങ്ങിയ നേതാക്കൾ സംസാരിച്ചു

No comments