Breaking News

മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച മുച്ചക്ര സ്കൂട്ടറും ബന്തടുക്ക - വെള്ളരിക്കുണ്ട് - ഇരിട്ടി റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ചു... സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം


കണ്ണൂർ : ബന്തടുക്ക - ഇരിട്ടി റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസും മുച്ചക്ര സ്കൂട്ടറും കൂട്ടിയിടിച്ചു. സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചെമ്പേരി താരച്ചിത്ത സ്വദേശി സ്റ്റാനിൽ ജോസഫ് കളപ്പുരയ്ക്കൽ (48) ആണ് മരിച്ചത്. ചെമ്പേരി- പുറഞ്ഞാൺ റോഡിൽ ആണ് അപകടം നടന്നത്. ബന്തടുക്ക നിന്നും ഇരിട്ടിയിലേയ്ക്ക് പോവുകയായിരുന്ന ജേക്കബ് ബസിൽ അമിത വേഗതയിൽ മുച്ചക്ര സ്കൂട്ടിയിലെത്തിയ മരിച്ചയാൾ വന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടം ഒഴിവാക്കാനായി ബസ് വെട്ടിച്ച് റോഡരികിലെ മൺകൂനയിൽ ഇടിച്ചുനിന്നെങ്കിലും സ്കൂട്ടർ വന്നിടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.

No comments