Breaking News

ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കടുമേനി സ്വദേശിനിയായ 22കാരി മരിച്ചു


വെള്ളരിക്കുണ്ട്: ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു.മഞ്ഞപ്പിത്തം ബാധിച്ചെന്ന സംശയത്തിൽ ആദ്യം പരിയാരം മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചിറ്റാരിക്കാൽ കടുമേനി പാട്ടേങ്ങാനം ഉന്നതിയിലെ പാപ്പിനി  വീട്ടിൽ രവിയുടെ മകൾ രഞ്ജിമ 20 യാണ് മരിച്ചത്. കോഴിക്കോട് ആശുപത്രിയിൽ ഇന്നലെ  രാത്രിയോടെയായിരുന്നു മരണം.ഏതാനം ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കണ്ണൂരിലെ ടെക്സ്റ്റൈൽസ് ജീവനക്കാരിയായിരുന്നു. മാതാവ്: ഓമന.

സഹോദരങ്ങൾ: രമ്യ, രമിത, രഞ്ജു, രാഹുൽ.


 

No comments