Breaking News

പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചിടാനുള്ള നീക്കം; ബിജെപി ധർണ സമരം നടത്തി

പാണത്തൂർ : ഡോക്ടർമാരുടെ കുറവ് മൂലം പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ബിജെപി ധർണ്ണാ സമരം നടത്തി. ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആശുപത്രിക്ക് മുന്നിൽ ധർണ്ണാ സമരം നടത്തിയത്.

നിയോജക മണ്ഡലം  ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.  പട്ടികവർഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷിബു അധ്യക്ഷത വഹിച്ചു.

പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ  ഡോക്ടർമാർ ഇല്ലാത്തതിന്റെ ഉത്തരവാദികൾ സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് ഗവൺമെൻ്റിനും, പനത്തടി പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫ് ഭരണസമിതിക്കുമാണെന്ന്  നേതാക്കൾ ആരോപിച്ചു. മാസങ്ങൾക്കു മുമ്പ് തന്നെ ആശുപത്രിയിലെ ഡോക്ടർമാർക്ക് ലീവ് വേണമെന്ന് പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചിരുന്നുവെങ്കിലും ബദൽ സംവിധാനം ഏർപ്പെടുത്താനോ ആവശ്യമായ മറ്റു നടപടികൾ സ്വീകരിക്കാനോ പഞ്ചായത്ത് ഭരണസമിതിക്ക് സാധിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. 

ജില്ലാ കമ്മിറ്റി അംഗം ആർ സൂര്യനാരായണ ഭട്ട്, ആർ. സി രജനീ ദേവി, മണ്ഡലം വൈസ് പ്രസിഡൻ്റ് പ്രീതി കെ.എസ്, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സിനി ജയലാൽ, ഭവ്യ ജയരാജ്, എം.കെ സുരേഷ്, രജ്‌ഞു ടി.എസ്, ഉദയൻ വളപ്പിൽ, ധനൂപ് ദാമോധരൻ , മോഹനൻ കെ.എ, നന്ദകുമാർ ബാട്ടൊളി, ജയപ്രകാശ് കല്ലപ്പള്ളി, ജയലാൽ എന്നിവർ സംസാരിച്ചു.

 

No comments