ലോക ആദിവാസി ദിനാചരണവും മംഗലം കളി ഗുരുക്കന്മാരുടെ പരിശീലനവും നടത്തി
കുറ്റിക്കോൽ: ലോക ആദിവാസി ദിനത്തോടനുബന്ധിച്ച് മംഗലം കളി അക്കാദമി ഫോർ ട്രൈബ്സ് കാസർഗോഡിന്റെ നേതൃത്വത്തിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ലോക ആദിവാസി ദിനാചരണവും മംഗലം കളി ഗുരുക്കന്മാരുടെ പരിശീലനവും സംഘടിപ്പിച്ചു.
കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശോഭനകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. മംഗലം കളി അക്കാദമി ഫോർ ട്രൈബ്സ് സെക്രട്ടറി എം. വി. അനന്തൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും അക്കാദമി ജോയിന്റ് സെക്രട്ടറിയുമായ രതീഷ് വെള്ളന്തട്ട സ്വാഗതം പറഞ്ഞു.
കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ രതീഷ്, 14-ാം വാർഡ് മെമ്പർ ശാലിനി സുരേഷ്, പനത്തടി ഗ്രാമപഞ്ചായത്ത് മെമ്പറും അക്കാദമി വൈസ് ചെയർമാനുമായ ഷിബു പാണത്തൂർ, പള്ളിക്കര/പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് അംഗവും അക്കാദമി കോ-ഓർഡിനേറ്ററുമായ രതീഷ് കാട്ടുമാടം, ഊരുമൂപ്പൻ സംഘടന ജില്ലാ പ്രസിഡന്റ് ഗംഗാധരൻ ബിതിയാൽ, ദ്രാവിഡ ഗോത്രകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം ശിവപ്രസാദ്, തുളു ടീം സെക്രട്ടറി കൃഷ്ണൻ ബാനം, മംഗലം കളി അക്കാദമി ചെയർമാൻ ഒ. കെ. പ്രഭാകരൻ, കൃഷ്ണ മാണി മൂല, കൃഷ്ണൻ ഗുരുക്കൽ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മംഗലം കളി അവതരിപ്പിച്ച് ശ്രദ്ധേയനായ കൊച്ചുകലാകാരൻ ദേവകൃഷ്ണ, മംഗലം കളി ഗുരുക്കന്മാരായ ഉണ്ടച്ചി ഗുരുക്കൽ, അമ്പാടി ഗുരുക്കൽ, നാരായണൻ ഗുരുക്കൽ എന്നിവരെയും മറ്റ് ഗുരുക്കന്മാരെയും ആദരിച്ചു.
മംഗലം കളി അക്കാദമി ഫോർ ട്രൈബ്സ് ട്രഷറർ കുഞ്ഞികൃഷ്ണൻ അമ്പിലാടി നന്ദി പറഞ്ഞു.
തുടർന്ന് ഗുരുക്കന്മാർക്കായുള്ള മംഗലം കളി പരിശീലനം നടന്നു. വിവിധ ഊരുകളിൽ നിന്നായി 150ഓളം പേർ പരിശീലനത്തിൽ പങ്കെടുത്തു.
No comments