ബളാംതോട് വനത്തിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു ഭീമനടി മൗക്കോട് സ്വദേശിയുടേത്
രാജപുരം: വണ്ണാര്‍കയം എന്‍എസ്എസ് എസ്റ്റേറ്റിനടുത്ത വനമേഖലയില്‍ കണ്ടെത്തിയ ജഡം വെസ്റ്റ് എളേരി കക്കോട്ടെ ചെറിയനോലിക്കല്‍ സിബി (54) യുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ ചൊവ്വ രാവിലെ കൂണ്‍ ശേഖരിക്കാന്‍ പോയവരാണ് അഴുകിയനിലയില്‍ മൃതദേഹം കണ്ടത്. ഒരുമാസത്തിലധികം പഴക്കമുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ബെഡൂര്‍ സെന്റ് മെരേസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ടിമ്പര്‍ തൊഴിലാളിയായ സിബി രണ്ട് മാസത്തോളമായി വീട്ടില്‍ നിന്നിറങ്ങിയിട്ട്. പനത്തടിയിലെ പരേതരായ ചെറിയനോലിക്കല്‍ തോമസിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: ആനിത്തോട്ടത്തില്‍ കുടുംബാംഗം ഷിജി. മക്കള്‍: ടിന്റു, ലിന്റു, എബിന്‍. മരുമകന്‍: ആല്‍ബിന്‍. സഹോദരങ്ങള്‍: ബെന്നി, ജെസ്സി, ഷാന്റി (പെയിന്റര്‍), പാസ്റ്റര്‍ സന്തോഷ്.
No comments