Breaking News

നഷ്ടപ്പെട്ടു പോയ ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണം തിരികെ പിടിച്ചു യുഡിഎഫ്..ചന്ദ്രൻ നാലാംവാതുക്കൽ പുതിയ പ്രസിഡന്റ്



ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്തിലെ നഷ്ടപ്പെട്ടു പോയ പ്രസിഡന്റ് കസേര തിരിക്കെ പിടിച്ചു യുഡിഎഫ് .ഇന്നു രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു ഡി എഫിനു 12 വോട്ടുകളും എതിർ സ്ഥാനാർത്ഥി എൽ ഡി എഫിലെ പി വി രാജേന്ദ്രന് 11 വോട്ടുകളും ലഭിച്ചു. ഇതിനെ കോൺഗ്രസിലെ ചന്ദ്രൻ നാലാംവാതുക്കൽ തെരഞ്ഞെടുക്കപ്പെട്ടു. 23 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ യു ഡി എഫിനാണ് ഭൂരിപക്ഷം. എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു വോട്ടു അസാധുവായിരുന്നു. യു ഡി എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ചന്ദ്രൻ നാലാംവാതുക്കാലിന്റെ വോട്ടാണ് അന്ന് അസാധുവായത്. ഇതു കാരണം എൽ ഡി എഫിലെ പി വി രാജേന്ദ്രനാണ് നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.ആറുമാസം കഴിഞ്ഞതോടെ പ്രസിഡന്റിനെതിരെ ജൂലായ് 14ന് യു ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടു വരികയും പാസാവുകയുമായിരുന്നു. ഇതേ തുടർന്നാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നത്.

No comments