അമീബിക് മസ്തിഷ്ക ജ്വരം; ചികിൽസയിൽ കഴിയുന്ന അമ്പലത്തറ സ്വദേശിയായ 18 കാരന്റെ നേരിയ പുരോഗതി ആരോഗ്യനിലയിൽ
അമ്പലത്തറ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അമ്പലത്തറയിലെ 18 കാരന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. അമീബിക് മസ്തിഷ്ക ജ്വര ബാധ കാരണം നിരവധി ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ യുവാവ് വെന്റിലേറ്ററിലാണ്. ചൊവ്വാഴ്ച ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടതുണ്ട്. ചികിൽസയ്ക്കാവശ്യമായ പണം സ്വന്തം നിലയിലും നാട്ടുകാർ രൂപീകരിച്ച സഹായ കമ്മിറ്റിയുമാണ് നൽകുന്നത്. ജൂലൈ 27 തിങ്കളാഴ്ച നടത്തിയ ലബോറട്ടറി പരിശോധനയിലാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുൻപ് ഇയാൾ സുഹൃത്തുക്കൾക്കൊപ്പം കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോരത്തെ ഒരു കുളത്തിൽ കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്. രോഗ സ്ഥിരീകരണം വന്നതോടെ പ്രദേശത്ത് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
No comments