Breaking News

വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്‌കൂളിലെ ജീവനക്കാരി കുഴഞ്ഞുവീണു മരിച്ചു


കാഞ്ഞങ്ങാട് : സ്കൂൾ ജീവനക്കാരിയായ യുവതി ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിക്കോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഓഫീസ് അസിസ്റ്റന്റും മാണിക്കോത്ത് സ്കൂളിനു സമീപം താമസക്കാരിയുമായ ബിന്ദു (45) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം തിങ്കളാഴ്ച നടക്കും. ഭർത്താവ് പരേതനായ ഉത്തേശ്. മക്കൾ: പാർവണേന്ദു, ദേവനന്ദൻ. സഹോദരങ്ങൾ: ജയരാമൻ, ചന്ദ്രാവതി, ശ്രീലത, യശവനാന്ദൻ, കുന്തരിയാക്ഷൻ, ഹിത്തേശൻ, പരേതനായ അശോകൻ.

No comments