Breaking News

ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ കാണാതായ രാജേഷിന്റെ മൃതദേഹം കണ്ടെത്തി


ചെറുപുഴ : എല്ലാ പ്രാർത്ഥനകളും വിഫലമായി; പ്രതീക്ഷകളെല്ലാം അസ്തമിച്ചു. കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുളിങ്ങോം പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം, കല്ലിയൂർ, കിഴക്കേവിള, തെറ്റിവിള സ്വദേശിയാണ്. ശനിയാഴ്ചയാണ് രാജേഷിനെ ഒഴുക്കിൽപെട്ട് കാണാതായത്. മലവെള്ള പാച്ചിലിനെ തുടർന്ന് മിന്തുള്ളി, തുരുത്തിൽ അകപ്പെട്ട
ബെന്നിയെന്ന ആളെ രക്ഷിക്കാനായി കൂട്ടുകാർക്കൊപ്പം എത്തിയപ്പോഴാണ് രാജേഷിനെ കാണാതായത്. മീന്തുള്ളി വാട്ടർ ഫാൾസിലെ പരിശീലനകനായിരുന്നു രാജേഷ്. രാജേഷ് തന്റെ ലൈഫ് ജാക്കറ്റ് ഊരി ബെന്നിക്ക് നൽകി തിരിച്ച് പുഴ കടക്കുമ്പോൾ കയറിൽ നിന്ന് പിടിവിട്ടാണ് ഒഴുക്കിൽപെട്ടത്.

No comments