Breaking News

വെള്ളരിക്കുണ്ടിൽ കെഎസ്ആർടിസി സബ് ഡിപ്പോ അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു


വെള്ളരിക്കുണ്ട്: മലയോര കേന്ദ്രമായ വെള്ളരിക്കുണ്ട് താലൂക്കിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടിയും, കെഎസ്ആർടിസിയുടെ സബ് ഡിപ്പോ അനുവദിക്കുന്നതിന് വേണ്ടി, കേരള കോൺഗ്രസ് എമ്മിന്റെ നേതൃത്വത്തിൽ, ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിലും,കേരള യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയും, മന്ത്രി ആന്റണി രാജുവിനെ നേരിൽകണ്ട് മലയോരത്തെ യാത്രാക്ലേശത്തിനു  പരിഹാരം കാണണമെന്നും, കെഎസ്ആർടിസിയുടെ സബ് ഡിപ്പോ വെള്ളരിക്കുണ്ടിൽ അനുവദിക്കണമെന്നും  ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് കേന്ദ്രമാക്കി കെഎസ്ആർടിസി സബ് ഡിപ്പോ അനുവദിക്കുമെന്ന്  മന്ത്രി ആന്റണി രാജു, ഉറപ്പുനൽകി. വെള്ളരിക്കുണ്ട് ടൗണിൽ അടുത്തായി രണ്ട് ഏക്കർ സ്ഥലം  ജോഷ്ജോ ഒഴുകയിൽ കെഎസ്ആർടിസിക്ക് നൽകാമെന്ന് അറിയിച്ചതിനെതുടർന്ന്, കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ മന്ത്രിയെ കണ്ടു പ്രത്യേകം നിവേദനം സമർപ്പിക്കുകയായിരുന്നു.. സബ് ഡിപ്പോ വെള്ളരിക്കുണ്ടിൽ വരുന്നതോടുകൂടി മലയോരത്തെ യാത്രാക്ലേശം അതിന് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കും.. കാസർകോട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ ഷിനോജ് ചാക്കോ, കേരള യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ലിജിൻ ഇരുപ്പക്കാട്ട്, യൂത്ത് ഫ്രണ്ട് ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി വിൻസെന്റ് ആവിക്കൽ, ജില്ലാ സെക്രട്ടറി ജോജി തോട്ടുങ്കൽ, എന്നിവർ നേതൃത്വം നൽകി

No comments