Breaking News

ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിസരത്ത് അക്രമാസക്തനായ ബിരിക്കുളം സ്വദേശിക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ മദ്യലഹരിയിൽ പോലീസുദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെതിരെ കേസ്. ഇന്നലെ വൈകുന്നേരം പോലീസ് സ്റ്റേഷൻ പരിസരത്ത് യുവാവ് അഴിഞ്ഞാടിയത്. ബിരിക്കുളം സ്വദേശിയായ സുമേഷ് ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ ചെടിച്ചട്ടി കൊണ്ട് അടിക്കാൻ നോക്കിയതിനാണ് കേസ്. പോലീസുദ്യോഗസ്ഥനെ പിടിച്ചുതള്ളി ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ യുവാവിനെതിരെ ഹോസ്ദുർഗ്ഗ് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു

No comments