Breaking News

കനകപ്പള്ളി സെന്റ് തോമസ് ദേവാലയത്തിൽ തിരുനാളിന് തുടക്കം കുറിച്ച് 
ഫാദർ ഫ്രാൻസീസ് അടപ്പൂർ കൊടിയേറ്റുന്നു



വെള്ളരിക്കുണ്ട് : കനകപ്പള്ളി സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടേയും പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്റ്റ്യാനോസിന്റേയും തിരുനാൾ ആഘോഷത്തിന് തുടക്കമായി. ഫാദർ ഫ്രാൻസീസ് അടപ്പൂർ കൊടിയേറ്റി. ഫാദർ എബിൻ വഴക്കുഴയുടെ നേതൃത്വത്തിൽ കുർബാനയും അനുസ്മരണവും നടന്നു. ശനി വൈകിട്ട് അഞ്ചിന് തിരുനാൾ കുർബാന, വചനപ്രഘോഷണം, ലദീഞ്ഞ്, ഏഴിന് കനകപ്പള്ളി ടൗൺ പന്തലിലേക്ക്‌ പ്രദക്ഷിണം. എന്നിവ നടക്കും. ഞായർ രാവിലെ 10 ന് തിരുനാൾ കുർബാന, സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും.


No comments