Breaking News

കണ്ണിവയൽ ടിടിഐയിൽ സഹവാസ ക്യാമ്പ് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കൽ ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ : കണ്ണിവയൽ ഗവ. ടിടിഐയിൽ 15 ദിവസത്തെ സമൂഹ സഹവാസ ക്യാമ്പ് അഗ്രഗാമിക്ക്‌ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കൽ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ എം ബാലൻ അധ്യക്ഷനായി.
പിഎച്ച്ഡി നേടിയ ടിടിഐ അധ്യാപകൻ രതീഷ് ചിറ്റടിയെ അനുമോദിച്ചു. വിരമിക്കുന്ന ഡയറ്റ് പ്രിൻസിപ്പൽ എം ബാലൻ, കാഞ്ഞങ്ങാട് ഡിഇഒ വി വി ഭാസ്‌കരൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. സി ടെറ്റ്, കെ ടെറ്റ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
എഇഒ ഉഷാകുമാരി, കണ്ണിവയൽ ജിയുപി സ്‌കൂൾ പ്രധാനധ്യാപകൻ സി എസ് സജിമോൻ, കെ എം സോജിൻ ജോർജ്,അശ്വിൻ കുമാർ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ കെ വി പ്രകാശൻ സ്വാഗതവും ക്യാമ്പ് ലീഡർ ആൽബിൻ മാത്യു നന്ദിയും പറഞ്ഞു.


No comments