Breaking News

പാൽ വണ്ടി ഇടിച്ച് അപകടം, സൈക്കിൾ യാത്രക്കാരൻ മരിച്ചു




തൃക്കരിപ്പൂർ :ഇന്ന് രാവിലെ 9. 30 നു തങ്കയത്താണ് അപകടം, പാൽ വണ്ടി സൈക്കിളിൽ ഇടിചാണ് യാത്രക്കാരനായ എടാട്ടുമ്മൽ സ്വദേശി രാജൻ (52) മരിച്ചത്,

 കാലിക്കടവ് ഭാഗത്ത് നിന്നും പാൽ ഇറക്കി വരികയായിരുന്ന വാഹനം തങ്കയം താലൂക് ഹോസ്പിറ്റൽ റോഡിൽ പ്രവേശിച്ച ഉടനെയാണ് അപകടം സംഭവിച്ചത്. KL 60 S 8895 നമ്പർ സൂപ്പർ കാരി ഗുഡ്സ് വാഹനത്തിന് തൊട്ടു മുന്നിൽ സഞ്ചരിച്ചിരുന്ന സൈക്കിൾ പൊടുന്നനെ വലതു ഭാഗത്തേക്ക്‌ വെട്ടിച്ചതാണ് അപകട കാരണമായി പറയുന്നത്.


പിറകിൽ നിന്നും വാഹനം ഇടിച്ചതിന്റെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു എന്ന് പറയപ്പെടുന്നു. തൃക്കരിപ്പൂർ ലൈഫ് കെയർ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിന് ശേഷം ആദ്യ മണിക്കൂറിൽ ആളെ തിരിച്ചിരിഞ്ഞിട്ടുണ്ടായിരുന്നില്ല.


വടകരയിൽ നിന്നും പത്തു വർഷം മുമ്പാണ് രാജൻ തൃക്കരിപ്പൂരിൽ എത്തുന്നത്. തുടർന്ന് ഇവിടെ വിവാഹം ചെയ്ത് സ്ഥിര താമസമാക്കുകയായിരുന്നു. ചന്ദേര പ്രിൻസിപ്പൽ എസ് ഐ ശ്രീദാസ്, എ എസ് ഐ തമ്പാൻ എന്നിവർ സംഭവ സ്ഥലത്ത് എത്തിയിരുന്നു.


ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ ലത. ഒരു മകൻ അഷ്മിത്.

No comments