Breaking News

ഇരിയയിൽ പുലിയുടേതെന്ന് സംശയിക്കുന്ന ഒന്നിലധികം കാൽപാടുകൾ കണ്ടെത്തി പ്രദേശത്ത് ഇന്ന് രാത്രി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും


ഇരിയ: പുലി ഇറങ്ങിയതായി സംശയിക്കുന്ന അമ്പലത്തറ ഇരിയയിൽ ഇന്ന് (ബുധൻ) രാത്രി തന്നെ ക്യാമറകൾ സ്ഥാപിക്കുമെന്ന് കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.അഷറഫ് മലയോരം ഫ്ലാഷിനോട് പറഞ്ഞു. ചൊവ്വ രാത്രി 9 മണിക്കാണ് നാട്ടുകാർ ഇരിയ ഇരിവൽ ബംഗ്ലാവ് ഭാഗത്ത് വലിയ ഉയരമുള്ള പുലിയെ കണ്ടതായി പറഞ്ഞത്.  

വെൽഡിംഗ് തൊഴിലാളിയായ ഇരിയയിലെ വസന്തൻ ആണ് യാത്രക്കിടയിൽ ആദ്യമായി പുലിയെ കണ്ടത്. വസന്തൻ്റെ സ്കൂട്ടറിന് കുറുകെ ചാടിയ പുലി റബ്ബർ തോട്ടത്തിലൂടെ മണ്ടേങ്ങാനം ഭാഗത്തേക്ക് ഓടുകയായിരുന്നു. ഇതോടെ നാട്ടുകാർ ഭയവിഹ്വലരായി. ബുധൻ രാവിലെ നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ പുലിയുടേതെന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി. വനപാലകർ സ്ഥലത്തെത്തി കാൽപാടുകൾ പരിശോധിച്ചു രാത്രി മഴയുണ്ടായിരുന്നതിനാൽ ബംഗ്ളാവ് പ്രദേശത്തെ പാറപ്പുറത്തെ ചെളിയിൽ കാൽപാടുകൾ വ്യക്തമായി പതിഞ്ഞിരുന്നു. ഇവിടെ ഒന്നിൽ കൂടുതൽ ജീവികളുടെ കാൽപ്പാടുകൾ കണ്ടെത്തിയതായി ഫോറസ്റ്റ് ഓഫിസർ കെ.അഷറഫ് പറഞ്ഞു കാൽപാടുകൾ പുലിയുടേതാണോ മറ്റേതെങ്കിലും ജീവിയുടേതാണോയെന്ന് സ്ഥിരീകരിക്കാനായില്ല. ഈ പ്രദേശത്ത് കാട്ട് പൂച്ചയുടെ സാന്നിധ്യമുണ്ട്. ആളുകൾ ഭയപ്പെടേണ്ടതില്ലെന്ന് വനപാലകർ അറിയിച്ചു. ക്യാമറ ഉൾപ്പെടെ സ്ഥാപിച്ച് നിരീക്ഷണം നടത്തും. മലയോരംഫ്ലാഷ്

No comments