Breaking News

പരപ്പയിൽ ആംബുലൻസ് സ്കൂട്ടിയിൽ ഇടിച്ചു ഒരാൾക്ക് പരിക്ക്


പരപ്പ ടൗണിനടുത്ത് പട്ളം റോഡിൽ മംഗലാപുരത്തുനിന്ന് മൃതദേഹവുമായി വന്ന ആംബുലൻസിൽ സ്കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടിയും ആംബുലൻസിന്റെ മുൻഭാഗവും പൂർണമായും തകർന്നു. സ്കൂട്ടി ഓടിച്ചിരുന്ന തായന്നൂർ സർക്കാരി സ്വദേശി ചീമേനി തുറന്ന ജയിൽ ജീവനക്കാരൻ മോഹൻ ജേക്കപ്പിനാണ് (51) കാലിനും തലക്കും ഗുരുതരമായി പരിക്കരുത്. ആദ്യം പരപ്പ യിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പിന്നീട് കാഞ്ഞങ്ങാട്ടേക്ക് മാറ്റുകയായിരുന്നു. അസുഖം ബാധിച്ച് മരിച്ച  ബാനത്തെ പത്മിനി അമ്മയുടെ മൃതദേഹം ആയിരുന്നു ആംബുലൻസിൽ വെള്ളരിക്കുണ്ടിൽ നിന്നും മറ്റൊരു ആംബുലൻസ് വിളിച്ച് മൃതദേഹം വീട്ടിൽ എത്തിച്ചു.

No comments