Breaking News

യുക്രൈനിൽ കൊല്ലപ്പെട്ടത് 20,000 റഷ്യൻ സൈനികർ




ഒരു മാസവും രണ്ടാഴ്ചയും പിന്നിടുന്ന റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന്‍റെ വേഗത കുറഞ്ഞിരിക്കുകയാണ്. എന്നാല്‍, യുക്രൈന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് പ്രത്യേകിച്ച് ബെലാറൂസില്‍ നിന്ന് യുക്രൈന്‍ അക്രമണം നടത്തിയിരുന്ന തങ്ങളുടെ സൈന്യത്തെ റഷ്യ പിന്‍വലിക്കുകയാണെന്നും ഇങ്ങനെ പിന്‍വലിക്കുന്ന സൈന്യത്തെ രാജ്യത്തിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് വിന്യസിക്കാനായി തയ്യാറെടുക്കുകയും അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ തലസ്ഥാനമായ കീവിന് നേര്‍ക്കുള്ള ഭീഷണിയില്‍ നിന്നും യുക്രൈന് താത്കാലിക ആശ്വാസമായി. അതിനിടെ യുക്രൈന്‍ അധിനിവേശത്തിനിടെ റഷ്യന്‍ സേനയ്ക്ക് തങ്ങളുടെ 20,000 ത്തോളം സൈനികരെ നഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുദ്ധത്തില്‍ 1,351 സൈനികരെ നഷ്ടപ്പെട്ടതായും 3,825 പേർക്ക് പരിക്കേറ്റതായുമാണ് റഷ്യയുടെ കണക്ക്. നാറ്റോയുടെ കണക്ക് പ്രകാരം 7,000 മുതൽ 15,000 റഷ്യൻ സൈനികരുടെ നഷ്ടം കണക്കാക്കുന്നു. യുദ്ധം 40-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ രാജ്യത്ത് 18,300 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈന്‍ ഔദ്ധ്യോഗീകമായി അറിയിച്ചു.

റഷ്യൻ സൈന്യത്തിന് 147 വിമാനങ്ങളും 134 ഹെലികോപ്റ്ററുകളും 647 ടാങ്കുകളും നഷ്ടപ്പെട്ടതായി തിങ്കളാഴ്ച ഫേസ്ബുക്ക് പോസ്റ്റിൽ യുക്രൈന്‍ സായുധ സേനയുടെ ജനറൽ സ്റ്റാഫ് പറഞ്ഞു. കുറഞ്ഞത് 1,844 റഷ്യൻ കവചിത വാഹനങ്ങൾ, 330 പീരങ്കി സംവിധാനങ്ങൾ, 107 റോക്കറ്റ് വിക്ഷേപണ റോക്കറ്റ് സംവിധാനങ്ങൾ, 54 വിമാനവിരുദ്ധ യുദ്ധ സംവിധാനങ്ങൾ എന്നിവ യുദ്ധത്തിൽ തകർന്നു.

No comments